Your Image Description Your Image Description

ന്യൂ ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു. ബഹുനില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചെന്നാണ്‌ റിപ്പോർട്ട് . ഡേവിഡ് രഞ്ജി ട്രോഫിയില്‍ കര്‍ണാടകത്തിന്റെ ഓപ്പണിങ് പേസ് ബൗളറായി നീണ്ടകാലം തന്റെ പ്രകടനം കാഴ്ചവെയ്ക്കുകയും കൂടാതെ ജോണ്‍സണ്‍ ഇന്ത്യക്കായി രണ്ട് ടെസ്റ്റിലും കളിച്ചിട്ടുണ്ട്‌. 1996-ല്‍ പേസ് ബൗളറായി പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് വന്ന ഡേവിഡ് ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത് . ആദ്യമായിഓസ്‌ട്രേലിയയ്‌ക്കെതിരേയായിട്ടാണ് അരങ്ങേറ്റം കുറിച്ചത് . എന്നാല്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും സ്ഥിരതയോടെ കളിക്കാന്‍ സാധിക്കാത്തതും മറ്റും ഉള്ളത് കൊണ്ട് അന്താരാഷ്ട്ര മത്സരരംഗത്ത് അവസരങ്ങള്‍ തേടി വരുന്നതില്‍ വിലങ്ങുതടിയായിരുന്നു . അതേസമയം ഡേവിഡ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ടെസ്റ്റ് കളിച്ചിട്ടുണ്ട്.

ഡേവിഡ്അഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ മിന്നും താരമായിരുന്നു . അതിൽ കേരളത്തിനെതിരേ പത്ത് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം നടത്തിയത് . 1995-96 രഞ്ജി ട്രോഫി സീസണിലാണ് 152-റണ്‍സ് വിട്ടുകൊടുത്ത താരം പത്ത് വിക്കറ്റെടുത്തിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *