Your Image Description Your Image Description

ന്യൂഡൽഹി: ഇഗോർ സ്റ്റിമാച്ച് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെതിരേ ഭീഷണിയുമായി രംഗത്ത്. ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകസ്ഥാനത്തുനിന്ന്‌ പുറത്താക്കപ്പെട്ട ഇഗോർ സ്റ്റിമാച്ചാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെതിരേ ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത് . പത്തുദിവസത്തിനകം തനിക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് ക്രൊയേഷ്യൻ പരിശീലകൻ ഭീഷണി മുഴക്കിയത് . അതിൽനാൽ ഈ സാഹചര്യത്തിൽ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേക്കെതിരേ കടുത്ത ആരോപണങ്ങളുമുയർത്തിയിട്ടുണ്ട്.

സ്റ്റിമാച്ചിനെ കരാർക്കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പാണ് ഫെഡറേഷനിൽ നിന്ന് പുറത്താക്കിയത്. ഇതോടെ ഏതാണ്ട് ആറുകോടിയോളം രൂപ നഷ്ടപരിഹാരമായി ഫെഡറേഷന് നൽകേണ്ടിവരും. ഇതുകൊണ്ടാണ് പത്തുദിവസത്തിനകം നൽകണമെന്ന അന്ത്യശാസനവുമായി സ്റ്റിമാച്ച് രംഗത്തുവന്നിരിക്കുന്നത് .

അതേസമയം ഏഷ്യൻ ഗെയിംസിന് താൻ നൽകിയ കളിക്കാരുടെ പട്ടിക ചൗബേ അട്ടിമറിച്ചെന്നും ചൈനയിലേക്കുള്ള യാത്ര മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണെന്നും സ്റ്റിമാച്ച് കുറ്റപ്പെടുത്തി. സ്റ്റിമാച്ച് 2019-ലാണ് ഇന്ത്യൻ ടീമിൽ പരിശീലകനായത് . 2026 വരെയാണ് പുതുക്കിനൽക്കപ്പെട്ട കരാർപ്രകാരം കാലാവധി ഉള്ളത് .

Leave a Reply

Your email address will not be published. Required fields are marked *