Your Image Description Your Image Description

ന്യൂഡല്‍ഹി : നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍സയന്‍സസ് (എന്‍.ബി.ഇ.എം.എസ്.), നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പി.ജിയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ബാച്ചുകളായി പുറത്തിറക്കും. ഇത് വ്യക്തമാക്കി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് നോട്ടീസ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് എന്‍ബിഇഎംഎസ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ജൂണ്‍ 23നാണ് നീറ്റ് പിജി പ്രവേശന പരീക്ഷ.

അഡ്മിറ്റ് കാര്‍ഡ് ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

1) എന്‍ബിഇഎംഎസ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

2) ഹോംപേജിലായി നീറ്റ് പി.ജി 2024 തിരഞ്ഞെടുക്കുക.

3) അടുത്തതായി വരുന്ന പേജില്‍ ആവശ്യത്തിനുള്ള വിവരങ്ങള്‍ നല്‍കുക

4) നീറ്റ് പി.ജി 2024 അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക.

ഇവ കൈയ്യില്‍ കരുതാം.

* എന്‍ബിഇഎംഎസ് പ്രസിദ്ധീകരിച്ച അഡ്മിറ്റ് കാര്‍ഡ് പ്രിന്റ് എടുത്ത സൂക്ഷിക്കുക

* ഗവണ്‍മെന്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ

 

Leave a Reply

Your email address will not be published. Required fields are marked *