Your Image Description Your Image Description

 

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യാത്രക്കാരനെ യുവതി കൈകാര്യം ചെയ്തു. ഇന്നലെ രാത്രി 11ഓടെയാണ് മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് സർസിസ് നടത്തുകയായിരുന്ന ബസിലാണ് യുവതിയെ ഉപദ്രവിക്കാൻ ശ്രമമുണ്ടായത്. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിനിയായ 23കാരിയാണ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച കോഴിക്കോട് സ്വദേശിയായ യുവാവിനെ കൈകാര്യം ചെയ്തത്.

ബസ് താമരശ്ശേരിയിൽ എത്തിയ ഉടൻ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഉൾപ്പെടെ യുവാവിനെ പിടികൂടി താമരശ്ശേരി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. എന്നാൽ യുവാവിന് കിട്ടേണ്ടത് കിട്ടിയതിനാൽ യുവതി പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ബസ് കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. യുവതിയെ പൊലീസിന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *