Your Image Description Your Image Description

 

 

കൊച്ചി: എസ് യു വികളുടെയും, പ്രതിരോധാർധസൈനിക സേനകൾക്കുള്ള കവചിത വാഹനങ്ങളുടെയും ഇന്ത്യയിലെ മുൻനിര നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് കാർഗിൽ യുദ്ധത്തിലെ ഇന്ത്യയുടെ വിജയത്തിൻറെ 25ാം വാർഷിക സ്മരണക്കായി ‘ഹാർട്ട്സ് ടു ബ്രേവ് ഹാർട്ട്സ്’ എന്ന പരിപാടി പ്രഖ്യാപിച്ചു. രാജ്യത്തിൻറെ വീര സൈനികരുടെ ധീരതക്കും ത്യാഗത്തിനും ഹൃദയംഗമമായ ആദരമെന്ന നിലയിലാണ് ഈ സംരംഭം. ഇന്ത്യൻ സായുധ സേനകളോട് നന്ദി പ്രകടിപ്പിക്കാൻ എല്ലാ ഇന്ത്യക്കാരോടുമുള്ള ആഹ്വാനം കൂടിയാണ് ഈ ക്യാമ്പയിൻ.

ഈ ഈ ക്യാമ്പയിനിൻറെ ഭാഗമായി സൈനികർക്കുള്ള സന്ദേശം രാജ്യത്തുടനീളമുള്ള സൈനിക സ്റ്റേഷനുകളിലേക്കും മറ്റും എത്തിക്കുന്നതിന് തനോട്ട് ബോർഡർ പോസ്റ്റ്, കിബിത്തൂ ബോർഡർ പോസ്റ്റ്, കൊച്ചി പോർട്ട് എന്നിവിടങ്ങളിൽ നിന്ന് ഒരേസമയം മഹീന്ദ്ര എസ് യു വികൾ ഫളാഗ്ഓഫ് ചെയ്യും. 10,000 കി.മീറ്റർ താണ്ടുന്ന ഈ എസ് യു വികളുടെ പ്രയാണം കാർഗിൽ യുദ്ധ സ്മാരകത്തിൽ സമാപിക്കും.

കത്തുകൾ, കവിതകൾ, രേഖാചിത്രങ്ങൾ, മറ്റു ക്രിയാത്മകമായ ആവിഷ്കാരങ്ങൾ എന്നിവയിലൂടെ ജനങ്ങൾ സ!!ൈ!!നികരോടുള്ള നന്ദി പ്രകടിപ്പിക്കാം. ഇന്ത്യൻ പോസ്റ്റിൻറെ പങ്കാളിത്തത്തോടു കൂടിയായിരിക്കും ഈ സന്ദേശങ്ങൾ അതാത് സ്ഥലങ്ങളിലെത്തിക്കുക. മഹീന്ദ്രയുടെ സോഷ്യൽമീഡിയ ഹാൻഡിലുകൾ വഴിയും ഡീലർഷിപ്പുകൾ വഴിയും ജനങ്ങൾക്ക് സന്ദേശം കൈമാറാം.

ഹാർട്ട്സ് ടു ബ്രേവ് ഹാർട്ട്സ് എന്ന സംരംഭത്തിലൂടെ കാർഗിൽ വിജയത്തിൻറെ 25ാം വാർഷിക സ്മരണ നടത്തുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ബഹുമതിയാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡൻറ് വീജയ് നക്ര പറഞ്ഞു. ഈ ക്യാമ്പയിൻ നമ്മുടെ ധീരസൈനികരെ അനുസ്മരിക്കുക മാത്രമല്ല അവർ നമുക്കായി ഉറപ്പാക്കിയ സ്വാതന്ത്ര്യവും സമാധാനവും ആഘോഷിക്കുന്നതിനെക്കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Leave a Reply

Your email address will not be published. Required fields are marked *