Your Image Description Your Image Description

 

കൊച്ചി: ഈ വർഷം മെയ് മാസത്തിൽ സന്നദ്ധ സേവന മാസം ആഘോഷിച്ചപ്പോൾ ജീവനക്കാരുടെ പങ്കാളിത്തം റെക്കോർഡ് സൃഷ്ടിച്ചതായി ആമസോൺ ഇന്ത്യ പ്രഖ്യാപിച്ചു. കോർപറേറ്റ് ജീവനക്കാരും ഇന്ത്യയിലെ അസോസ്സിയേറ്റുകളും ഉൾപ്പെടെ 1.1 ലക്ഷം പേരാണ് ഇത്തവണ പങ്കാളികളായത്. വാർഷികാടിസ്ഥാനത്തിൽ 100 ശതമാനം വർധനവാണിത്. വനിതാ ശാക്തീകരണം, സുസ്ഥിരത, ഭക്ഷ്യ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലാണ് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയത്. 55-ൽ ഏറെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് 400 -ൽ ഏറെ അവസരങ്ങളാണ് ആമസോൺ ഇന്ത്യ ജീവനക്കാർക്കു ലഭ്യമാക്കിയത്. ഓഫിസിലും പുറത്തും വിർച്വൽ രീതിയിലുമെല്ലാം പ്രവർത്തിക്കാൻ അവസരങ്ങൾ ഉണ്ടായിരുന്നു.

തങ്ങൾ സേവനം നൽകുന്ന സമൂഹത്തിൻറെ ക്ഷേമം എന്നത് ആമസോൺ ഒരു മുഖ്യ ഘടകമായാണ് കണക്കാക്കുന്നതെന്ന് ആമസോൺ ഇന്ത്യ വൈസ് പ്രസിഡൻറും കൺട്രി മാനേജറുമായ മനീഷ് തിവാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *