Your Image Description Your Image Description

തിരുവനന്തപുരം: പ്രഫഷനൽ ഡിഗ്രി കോഴ്‌സുകളിലേക്ക് ഈ അധ്യയന വർഷം പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം കീമിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. ആർക്കിടെക്ചർ/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കാണ് പുതിയതായി അപേക്ഷിക്കാൻ അവസരം.

കീം 2024 മുഖേന എൻജിനിയറിങ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ/മെഡിക്കൽ അനുബന്ധകോഴ്‌സുകൾക്ക് ഇതിനകം ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് ആവശ്യമെങ്കിൽ ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കാനും അവസരമുണ്ട്. നാറ്റാ പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സിനും അപേക്ഷിക്കാം. 19 ന് വൈകിട്ട് 6 മണിവരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ ഇതിന് സൗകര്യം ലഭിക്കും. നിലവിൽ റജിസ്റ്റർ ചെയ്തവർക്ക് അവരുടെ അപേക്ഷകളിൽ മതിയായ രേഖകൾ കൂട്ടിച്ചേർക്കുന്നതിന് പിന്നീട് അവസരം നൽകും ,

കീം: പരാതികൾ 15 വരെ കൊടുക്കുവാൻ അവസരം

തിരുവനന്തപുരം ∙ കേരള എൻജിനീയറിങ്, ഫാർമസി കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയുടെ (കീം 2024) ഉത്തര സൂചികകളിലെ പരാതികൾ അയയ്ക്കുന്നതിനുള്ള തീയതി 15ന് വൈകിട്ട് 5 വരെ നീ‌ട്ടി.

Leave a Reply

Your email address will not be published. Required fields are marked *