Your Image Description Your Image Description

 

കൊച്ചി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികൾക്ക് നാടിൻറെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദർശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമർപ്പിച്ച് അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമർപ്പിച്ചു.

പൊലീസിൻറെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമോപചാരം. കണ്ണീരടക്കാനാകാതെ വിതുമ്പിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ ഒപ്പമുണ്ടായിരുന്നവരും കുഴങ്ങി. പൊതുദർശനത്തിനുശേഷം ആംബുലൻസുകളിൽ അതാത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും.തമിഴ്നാട്ടുകാരായ 7പേരുടെയും മൃതദേഹം ആംബുലൻസുകളിൽ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *