Your Image Description Your Image Description

 

ആലപ്പുഴ: ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. ഷോർട് സർക്യൂട്ട് എന്ന് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആർ രമണൻ വാഹനത്തിൽ പരിശോധന നടത്തി. ബസിന് എല്ലാ രേഖകളുമുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി നാല് എംവിഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ആല ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. മാന്നാർ ഭൂവനേശ്വരി സ്‌കൂളിലെ വിദ്യാർത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി കുട്ടികളെ പുറത്തെത്തിച്ചു. അപകടത്തിൽ സ്‌കൂൾ ബസ് പൂർണമായി കത്തി നശിച്ചു. അപകട സമയത്ത് ബസിൽ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

 

Leave a Reply

Your email address will not be published. Required fields are marked *