Your Image Description Your Image Description

ദോഹ: ഖത്തര്‍ ആസ്ഥാനമായ പ്രഫഷനല്‍ ബിസിനസ് ഗ്രൂപ്പിന്റെ മൂന്നാമത് ബിസിനസ് ഡെലിഗേറ്റ് മീറ്റിന് ജനുവരി നാലിന് ദുബൈയില്‍ നടക്കും. ബി.എന്‍.ഐ ഖത്തര്‍ അവന്യൂ പ്രഫഷനല്‍ സർവിസുമായി ചേര്‍ന്നാണ് മീറ്റ് സംഘടിപ്പിക്കുന്നത്. ​േഫ്ലാറ ഇന്‍ ഹോട്ടലില്‍ നടക്കുന്ന മീറ്റില്‍ ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ബിസിനസ് സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദഗ്ധരുടെ ക്ലാസുകള്‍ നടക്കും.

ജി.സി.സി സാധ്യതകളും അവസരങ്ങളും എന്ന പ്രമേയത്തിലാണ് മീറ്റ് നടക്കുന്നത്. ജി.സി.സിയിലെ വിവിധ രാജ്യങ്ങളിലെ നവീന ബിസിനസ് സാധ്യതകളെക്കുറിച്ച് ഉള്‍ക്കാഴ്ച ലഭിക്കാനുള്ള മികച്ച അവസരമായിരിക്കും ബിസിനസ് ഡെലിഗേറ്റ്‌സ് മീറ്റെന്ന് സംഘാടകരായ പ്രഫഷനല്‍ ബിസിനസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ അലി ഹസന്‍ തച്ചറക്കല്‍ അറിയിച്ചു.

2022 ലോകകപ്പോടെ ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ലോകത്തിന് മുന്നില്‍ നിരവധി ബിസിനസ് സാധ്യതള്‍ തുറന്നിട്ടുണ്ടെന്നും ആ അവസരങ്ങള്‍ സംരംഭകരായ ആളുകളിലേക്കെത്തിക്കുകയാണ് മീറ്റിന്റെ ലക്ഷ്യമെന്ന് അലി ഹസന്‍ കൂട്ടിച്ചേര്‍ത്തു.

കമ്പനി രൂപവത്കരണം, ബിസിനസ് കണ്‍സള്‍ട്ടന്‍സി, ഡിജിറ്റല്‍ സെല്യൂഷന്‍സ്, ഓണ്‍ജോബ് ട്രെയിനിങ്, പി.ആര്‍.ഒ ആൻഡ് ലീഗല്‍ സർവിസ് എന്നീ മേഖലകളില്‍ കഴിഞ്ഞ 10 വര്‍ഷമായി ഖത്തറില്‍ സജീവ സാന്നിധ്യമാണ് പ്രഫഷനല്‍ ബിസിനസ് ഗ്രൂപ്.

സാമ്പത്തിക നിക്ഷേപ മേഖലകളിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരിക്കും വിവിധ സെഷനുകള്‍. ഖത്തറില്‍ നൂറുശതമാനം സ്വതന്ത്ര ഉടമസ്ഥാവകാശത്തില്‍ പുതിയ സംരംഭം ആരംഭിക്കുന്നതിനൊപ്പം നിലവിലെ സ്ഥാപനങ്ങളും മാറ്റിയെടുക്കാനുള്ള നടപടികളെക്കുറിച്ചുള്ള സംശയ നിവാരണത്തിനും സെഷനില്‍ അവസരങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *