Your Image Description Your Image Description

പാലക്കാട്‌: അട്ടപ്പാടിയിൽ പുഴയ്ക്ക് കുറുകെ പണിത പാലത്തിൽ എത്താൻ വഴിയില്ല. പാലക്കാട്‌ അട്ടപ്പാടി അടിക്കണ്ടിയൂരിൽ ഭവാനിപ്പുഴയ്ക്ക് കുറുകെ ജലസേചന വകുപ്പ് പണിത നടപ്പാലം ആണ് വഴിയില്ലാതെ നോക്കുകുത്തി ആയത്.

പുഴ കടക്കാൻ ഒരാകാശപ്പാലം. പാലത്തിനടിയിൽ പതഞ്ഞൊഴുകുന്ന ഭവാനിപ്പുഴ. ഒരു വശം അടിക്കണ്ടിയൂരിലെ പ്രധാന റോഡിൽ നിന്നും പുഴയിലെത്താനുള്ള മൺപാത. പാത ഇറങ്ങി പാലത്തിൽ കയറി പുഴ കടക്കാം എന്ന് കരുതേണ്ട. മറുവശത്ത് വഴിയില്ല. വഴിയില്ലാ പാലം അങ്ങനെ പെരുവഴിയിലായി.

അപ്രോച്ച് റോഡ് രണ്ട് വശത്തുമില്ല. നടപ്പാലത്തിലൂടെ ആർക്കും നടക്കാനാവില്ല. ഇതിന്‍റെ എഞ്ചിനീയറെ നമസ്കരിക്കേണ്ടിവരുമെന്ന് പൊതുപ്രവർത്തകൻ ഷിബു സിറിയക് പറഞ്ഞു.

1.8 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം അക്കരെ വീട്ടിയൂരിലും പരിസരത്തുമുള്ളവർക്ക് വേണ്ടിയാണെന്നാണ് അധികൃതരുടെ വിശദീകരണം. നിലവിൽ വഴിയുണ്ടാക്കാൻ സ്വകാര്യ ഭൂവുടമകൾ കനിയണം. അല്ലെങ്കിൽ പുഴക്കരയിലെ പുറമ്പോക്കിലൂടെ വഴിയുണ്ടാക്കണം. ഏതായാലും പണം പാഴാക്കിയ പദ്ധതികളുടെ പട്ടികയിൽ അടിയകണ്ടിയൂരിലെ നടപ്പാലം ഇടംപിടിക്കാതിരിക്കാൻ അധികൃതർ ജാഗ്രത പുലർത്തുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *