Your Image Description Your Image Description

ഡല്‍ഹി: അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്ക് ഇന്ന് തുടക്കം. 10 വര്‍ഷത്തിനിടയിലെ പ്രധാനമന്ത്രിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ യാത്രക്കാണ് ഇന്ന് തുടക്കമാകുക. എട്ടു ദിവസം നീളുന്ന പര്യടനത്തില്‍ ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. പ്രതിരോധം, അപൂര്‍വ മൂലകങ്ങള്‍, ഭീകരതയ്ക്കെതിരായ പോരാട്ടം എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരിക്കുകയാണു ലക്ഷ്യം. പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതല്‍ സഹകരിക്കാന്‍ ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലിഥിയം ഉള്‍പ്പെടെയുള്ള അപൂര്‍വ മൂലകങ്ങള്‍ ഏറെയുള്ള അര്‍ജന്റീന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതല്‍ സഹകരിക്കാന്‍ ഇന്ത്യയ്ക്കു താല്‍പര്യമുണ്ട്.

ഇന്നു ഇന്ത്യന്‍ സമയം 2.30നു ഘാനയിലെ അക്രയിലെത്തുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ജോണ്‍ ദ്രാമനി മഹാമയുമായി ചര്‍ച്ച നടത്തും. രാത്രി അദ്ദേഹമൊരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കുന്നുണ്ട്. നാളെ ഘാനയിലെ ഇന്ത്യന്‍ സമൂഹവുമായും കൂടിക്കാഴ്ച നടത്തും. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വിവിധ ധാരണാപത്രങ്ങളിലും ഒപ്പിടും. ബ്രസീലില്‍ ബ്രിക്‌സ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുന്നതാകണം ബ്രിക്‌സ് സംയുക്ത പ്രഖ്യാപനം എന്ന നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആകാശ് മിസൈല്‍ ഉള്‍പ്പെടെയുള്ളവയില്‍ ബ്രസീല്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൃഷി, ഊര്‍ജം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ അര്‍ജന്റീനയുമായി കൂടുതല്‍ സഹകരണം ലഭ്യമിടുന്ന ഇന്ത്യ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിനെതിരായ പോരാട്ടത്തില്‍ ഈ രാജ്യങ്ങളുടെയെല്ലാം പിന്തുണയും ലക്ഷ്യമിടുന്നു. ബ്രസീലില്‍ നിന്ന് മടങ്ങുമ്പോള്‍ നമീബിയയിലും മോദി സന്ദര്‍ശനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts