Your Image Description Your Image Description

ലോകേഷ് കനകരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ‘കൂലി’. ആഗസ്റ്റ് 14 ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ സെറ്റിൽ ദിവസവും 700 മുതൽ 1000 ആൾക്കാരാണ് ജോലി ചെയ്തിരുന്നത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ലോകേഷ് കനകരാജ്.

‘700 മുതൽ 1000 വരെ അഭിനേതാക്കളും അണിയറപ്രവർത്തകരും ദിവസവും കൂലിയുടെ സെറ്റിൽ ജോലി ചെയ്തിരുന്നു. ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, ബാങ്കോക്ക് എന്നിവിടങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളിൽ ആണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഇത് അത്രയും വലിയ ഒരു സിനിമയാണ്, കാരണം ഈ സിനിമ യൂണിയനെയും തുറമുഖത്തെയും തൊഴിലാളികളെയും കുറിച്ചുള്ളതാണ്. എല്ലാവർക്കും രജനി സാറിനോട് ബഹുമാനമുണ്ട്. ഞങ്ങൾ എപ്പോഴും സമയത്തിന് മുമ്പേ സെറ്റിൽ എത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് നാല് മാസമായി, ഞങ്ങൾക്ക് അദ്ദേഹത്തെ മിസ് ചെയ്യുന്നു. സമയം കിട്ടുമ്പോഴെല്ലാം ഞാൻ ജയിലർ 2 വിന്റെ സെറ്റിൽ പോയി അദ്ദേഹത്തെ കാണാറുണ്ട്’, ഒരു അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

അതേസമയം ചിത്രത്തിൻ്റെ ട്രെയ്‌ലർ ആഗസ്റ്റ് 2 ന് എത്തും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്.

Related Posts