Your Image Description Your Image Description

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) പൊതുമേഖലാ ടെലികോം കമ്പനിയായ ബി‌എസ്‌എൻ‌എല്ലിന് 61,000 കോടി രൂപയുടെ 5ജി സ്പെക്ട്രം അനുവദിച്ചു. രാജ്യത്തുടനീളം 5ജി സേവനങ്ങൾ വിന്യസിക്കുന്നതിന് അത്യാവശ്യമായ 700 മെഗാഹെർട്‌സ്, 3300 മെഗാഹെർട്‌സ് ബാൻഡുകളാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചിരിക്കുന്നതെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കാൻ ബിഎസ്എൻഎല്ലിനെ പ്രാപ്തമാക്കുന്ന നടപടിയാണിത്. 5ജി സേവനങ്ങൾ നൽകുന്നതിനായി 700 മെഗാഹെർട്‌സ്, 3300 മെഗാഹെർട്‌സ്, 26 ജിഗാഹെർട്‌സ് എന്നീ സ്‌പെക്ട്രം സർക്കാർ ബി‌എസ്‌എൻ‌എല്ലിന് നീക്കിവച്ചിട്ടുണ്ടെന്ന് കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ പാർലമെന്‍റിൽ പറഞ്ഞു.

അതേസമയം രാജ്യത്ത് 5ജി വിന്യാസത്തിനുള്ള നടപടികള്‍ ബിഎസ്എന്‍എല്‍ ആരംഭിച്ചു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 5ജി കണക്റ്റിവിറ്റി ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വിവിധ നഗരങ്ങളില്‍ 5ജി പരീക്ഷണം കമ്പനി തുടങ്ങി. ബിഎസ്എന്‍എല്‍ പൂര്‍ത്തീകരിക്കുന്ന ഒരു ലക്ഷം 4ജി ടവറുകൾ അനായാസം 5ജി സാങ്കേതികവിദ്യയിലേക്ക് എളുപ്പത്തിൽ അപ്‌ഗ്രേഡ് ചെയ്യാവുന്ന തരത്തിലുള്ളവയാണ്.

Leave a Reply

Your email address will not be published. Required fields are marked *