Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വിദേശത്ത് നിന്ന്‌ കടത്തിയ പത്ത് കിലോ ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.

ശനി രാത്രി 11.10ന് സിങ്കപ്പുരിൽനിന്ന്‌ എത്തിയ സ്കൂട്ട് എയർലൈൻസിന്റെ ടി ആർ5 30-ാം നമ്പർ വിമാനത്തിലെ യാത്രക്കാരായ രണ്ടുപേരുടെ ലഗേജിനുള്ളിൽനിന്നാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം അഞ്ചു കോടി രൂപയോളം വിലവരുന്നതാണിതെന്ന്‌ കസ്റ്റംസ് അറിയിച്ചു.

സിങ്കപ്പുരിൽ ഉപരിപഠനം നടത്തുന്ന മലയാളികളായ രണ്ടു വിദ്യാർഥികളാണ് കഞ്ചാവ് കടത്തിയത്. പിടികൂടിയവരെ ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇവരുടെ വിശദാംശങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. ഒരാൾ പെൺകുട്ടിയാണ്.ഇത്രയും വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇതാദ്യമായാണ് പിടികൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts