Your Image Description Your Image Description

365 ദിവസത്തെ വാലിഡിറ്റിയിലുള്ള ഒരു പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാന്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍. 1999 രൂപ മുതല്‍മുടക്കുള്ള ഈ പ്ലാനിനൊപ്പം ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ബിഎസ്എന്‍എല്‍ 1999 രൂപ റീചാര്‍ജ് പ്ലാന്‍

ഈ റീചാര്‍ജ് പായ്ക്കില്‍ 1999 രൂപയ്ക്ക് 365 ദിവസം വാലിഡിറ്റിയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ആകെ 600 ജിബി ഡാറ്റ ഇക്കാലയളവിലേക്ക് ലഭിക്കും. ഇതിനൊപ്പം കോള്‍, എസ്‌എംഎസ് ആനുകൂല്യങ്ങളുമുണ്ട്. ബിഎസ്എന്‍എല്ലിന്‍റെ 1999 രൂപ പ്രീപെയ്‌ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളും ദിവസംതോറും 100 സൗജന്യ എസ്എംഎസുകളും ഒരു വര്‍ഷം ലഭിക്കും.

അതേസമയം ഒരു രൂപയ്ക്ക് സിം കാര്‍ഡ് എടുത്താല്‍ 30 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും, 100 എസ്എംഎസ് വീതവും, പരിധിയില്ലാത്ത കോളും ലഭിക്കുന്ന ആസാദി കാ പ്ലാന്‍ ബിഎസ്എന്‍എല്‍ കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയിരുന്നു. ഈ ഓഫര്‍ 2025 ഓഗസ്റ്റ് 1 മുതല്‍ 31 വരെയായിരിക്കും ലഭിക്കുക.

സിം കാര്‍ഡും ഓഫറും സ്വന്തമാക്കാന്‍ തൊട്ടടുത്ത ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്‍ററോ റീടെയ്‌ലര്‍മാരായോ സമീപിക്കണം. പുതിയ സിം വരിക്കാര്‍ക്ക് മാത്രമേ ഈ അതിശയകരമായ ഓഫര്‍ ലഭ്യമാകൂവെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

Related Posts