Your Image Description Your Image Description

റോം: ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം നിർമ്മിക്കാൻ അനുമതി നൽകി ഇറ്റലി. 3.7 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാണ് തൂക്കുപാലം നിർമ്മിക്കുക. ന​ടു​വി​ൽ ഒ​റ്റ​ത്തൂ​ൺ മാ​ത്ര​മാ​യിരിക്കും ഉണ്ടായിരിക്കുക. സി​സി​ലി​യു​മാ​യി ബ​ന്ധി​പ്പി​ച്ച് നി​ർ​മി​ക്കാ​നാണ് പ​ദ്ധ​തി​യി​ട്ടിരിക്കുന്നത്. തു​ർ​ക്കി​യ​യി​ലെ ക​നാ​ക്ക​ലെ പാ​ല​ത്തി​ന്റെ പേ​രി​ലെ റെ​ക്കോ​ഡാ​കും ഇ​ത് തി​രു​ത്തു​ക. ശ​ത​കോ​ടി​ക​ൾ ചെ​ല​വി​ട്ട് 2032ഓ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

47 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള സി​സി​ലി​യി​ൽ​നി​ന്ന് ഇ​റ്റ​ലി​യി​ലെ ക​ലാ​ബ്രി​യ മേ​ഖ​ല​യി​ലേ​ക്ക് മൂ​ന്നു​വ​രി പാ​ത​യാ​യാ​കും പാ​ലം നി​ർ​മി​ക്കു​ക. അ​ഗ്നി​പ​ർ​വ​ത മേ​ഖ​ല​യി​ൽ സു​ര​ക്ഷാ ആ​ശ​ങ്ക​യി​ലു​ള്ള പാ​ല​ത്തി​നെ​തി​രെ പ​രി​സ്ഥി​തി വാ​ദി​ക​ൾ രം​ഗ​ത്തു​ണ്ടെ​ങ്കി​ലും അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ങ്ങ​ളെ​യും ചെ​റു​ക്കാ​ൻ ഇ​തി​നാ​കു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം.

നി​ല​വി​ൽ 20 മി​നി​റ്റെ​ടു​ത്ത് ബോ​ട്ടി​ലാ​ണ് ഇ​രു​ക​ര​ക​ൾ​ക്കി​ട​യി​ൽ യാ​ത്ര. 1960ക​ൾ മു​ത​ൽ ഇ​തേ പ​ദ്ധ​തി ആ​ലോ​ച​ന​യി​ലു​ണ്ടെ​ങ്കി​ലും പ്രാ​യോ​ഗി​ക പ്ര​ശ്ന​ങ്ങ​ളി​ൽ കു​രു​ങ്ങി നീ​ളു​ക​യാ​യി​രു​ന്നു.

Related Posts