Your Image Description Your Image Description

കൊ​ച്ചി: 28ാമ​ത്​ ദേ​ശീ​യ ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ്​ സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ന് മഹാരാജാസ് കോളജ് ​ഗ്രൗണ്ടിൽ ഇന്ന് തുടക്കം. മേ​യി​ൽ ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍സ് കൂടിയാണിത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച​വ​രെയാണ് രാജ്യത്തിന് അഭിമാനമായി മാറിയ 580 താരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾ മഹാരാജാസ് കോളജ് ​ഗ്രൗണ്ടിൽ ന​ട​ക്കു​ന്നത്.

580 താ​ര​ങ്ങ​ൾ വി​വി​ധ​യി​ന​ങ്ങ​ളി​ലാ​യി ക​ള​ത്തി​ലി​റ​ങ്ങും. ഈ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന താ​ര​ങ്ങ​ൾ​ക്കാ​ണ് ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന് യോ​ഗ്യ​ത ല​ഭി​ക്കുന്നത്. ഇ​തി​ന​കം യോ​ഗ്യ​ത മാ​ര്‍ക്ക് ക​ട​ന്ന താ​ര​ങ്ങ​ള്‍ക്ക് ഏ​ഷ്യ​ന്‍ മീ​റ്റി​നു​മു​മ്പ് പ​ര​മാ​വ​ധി ക​രു​ത്ത് തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​ണ് കൊ​ച്ചി​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. 100 മീ. ​ഹ​ര്‍ഡി​ല്‍സി​ലെ ദേ​ശീ​യ റെ​ക്കോ​ഡ് ജേ​ത്രി ജ്യോ​തി യാ​രാ​ജി, ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ രാ​ജ്യ​ത്തെ ര​ണ്ടാം സ്ഥാ​ന​ക്കാ​ര​നാ​യ കി​ഷോ​ര്‍കു​മാ​ര്‍ ജെ​ന, ഷോ​ട്ട്പു​ട്ടി​ൽ ത​ജീ​ന്ദ​ർ​പാ​ൽ തോ​ർ തു​ട​ങ്ങി​യ താ​ര​ങ്ങ​ളെ​ല്ലാം മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഇ​തി​ന​കം ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള യോ​ഗ്യ​ത നേ​ടി​യ ദേ​ശീ​യ റെ​ക്കോ​ഡ് ജേ​താ​ക്ക​ളാ​യ ജ്യോ​തി യാ​രാ​ജി, ഗു​രി​ന്ദ​ര്‍വീ​ര്‍ സി​ങ് (100 മീ.), ​മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍ (800 മീ.) ​തു​ട​ങ്ങി 11 പേ​രു​ൾ​പ്പെ​ടെ റി​ല​യ​ന്‍സ് ഫൗ​ണ്ടേ​ഷ​നി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന 39 അ​ത്‌​ല​റ്റു​ക​ൾ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ വി.​കെ. മു​ഹ​മ്മ​ദ് ല​സാ​ന്‍, മു​ഹ​മ്മ​ദ് മു​ഹ്​​സി​ന്‍, വി.​എ​സ്. സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ക്കൊ​പ്പം തേ​ജ​സ്വി​ന്‍ ശ​ങ്ക​ര്‍, പ്ര​വീ​ണ്‍ ചി​ത്ര​വേ​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള 19 പ്ര​മു​ഖ താ​ര​ങ്ങ​ളെ​യാ​ണ് ജെ.​എ​സ്.​ഡ​ബ്ല്യു സ്‌​പോ​ര്‍ട്‌​സ് ഇ​റ​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ്‌​കൂ​ള്‍ മീ​റ്റി​നാ​യി ഒ​രു​ക്കി​യ അ​തേ ഗ്രൗ​ണ്ടി​ലാ​ണ് ദേ​ശീ​യ താ​ര​ങ്ങ​ള്‍ ഇ​റ​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ന് ല​ഭി​ച്ച അ​ഭി​മാ​ന ചാ​മ്പ്യ​ന്‍ഷി​പ്പാ​യ​തി​നാ​ല്‍ പ്ര​തി​സ​ന്ധി​ക​ളെ​യും പ​രി​മി​തി​ക​ളെ​യും മാ​റ്റി​നി​ർ​ത്തി​യാ​ണ് സം​ഘാ​ട​ക​രാ​യ കേ​ര​ള സ്റ്റേ​റ്റ് അ​ത്​​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും പ​രി​ശീ​ല​ക​രും ചേ​ര്‍ന്ന് മീ​റ്റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഒ​രു​ക്കം ന​ട​ത്തു​ന്ന​ത്. ട്രാ​ക്ക് ഒ​രു​ക്കു​ന്ന​തു​ൾ​പ്പെ​ടെ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ പൂ​ർ​ത്തി​യാ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.10ന് ​പു​രു​ഷ വി​ഭാ​ഗം 10,000 മീ. ​ഓ​ട്ട​മാ​ണ് ആ​ദ്യ മ​ത്സ​രം. വ​നി​ത പോ​ള്‍വോ​ള്‍ട്ട്, 100 മീ., ​പു​രു​ഷ ജാ​വ​ലി​ന്‍ ത്രോ, 1500 ​മീ. ഫൈ​ന​ലു​ക​ളും തി​ങ്ക​ളാ​ഴ്ച​യാ​ണ്. നാ​ലു​ദി​ന​ങ്ങ​ളി​ലാ​യി ആ​കെ 38 ഫൈ​ന​ലു​ക​ളു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts