Home » Blog » kerala Max » 26 കാരിയുടെ മരണം : സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
POLICE--680x450 (1)

ഫറോക്ക് സ്വദേശി അതുല്യ (26) വാടകവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ സുഹൃത്തിനെതിരെ പരാതിയുമായി കുടുംബം. കൊടുങ്ങല്ലൂർ സ്വദേശിനി അനുശ്രീക്കെതിരെയാണ് അതുല്യയുടെ ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. മരണത്തിന് പിന്നിൽ അനുശ്രീയുടെ പീഡനമാണെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

അതുല്യയുടെ പണവും സ്വർണ്ണവും അനുശ്രീ കൈക്കലാക്കിയെന്നും ഇത് തിരികെ ചോദിച്ചപ്പോൾ നൽകാതെ മാനസികമായി തളർത്തിയെന്നുമാണ് പ്രധാന ആരോപണം. മരിക്കുന്നതിന് മുൻപ് അതുല്യ അയച്ച ശബ്ദസന്ദേശവും ഇതിനിടെ പുറത്തുവന്നു. കൊച്ചിയിലെ ജോലിക്കിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. ബി.ടെക് ബിരുദധാരിയായ അതുല്യയെ സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളിവിട്ടതും മാനസിക സമ്മർദ്ദത്തിലാക്കിയതും അനുശ്രീയാണെന്ന് കുടുംബം ഉറച്ചുവിശ്വസിക്കുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു. പുറത്തുവന്ന ശബ്ദസന്ദേശവും സാമ്പത്തിക ഇടപാടുകളുടെ രേഖകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.