Your Image Description Your Image Description

ന്യൂഡൽഹി: 1999 നും 2001 നും ഇടയിൽ നടന്ന നിരവധി ക്രൂരമായ കുറ്റകൃത്യങ്ങളുടെ പിന്നിലെ മുഖ്യസൂത്രധാരനായ അജയ് ലാംബ പോലീസ് പിടിയിൽ.

ടാക്‌സി കാറുകൾ വാടകയ്‌ക്കെടുക്കുകയും കാറുകളിലെ ഡ്രൈവർമാരെ കൊലപ്പെടുത്തുകയും ചെയ്ത പ്രതിയാണ് 25 വർഷങ്ങൾക്ക് ശേഷം പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇയാൾ മൃതദേഹങ്ങൾ ഉത്തരാഖണ്ഡിലെ വനപ്രദേശങ്ങളിൽ ഉപേക്ഷിക്കുകയും വാഹനങ്ങൾ നേപ്പാൾ അതിർത്തിക്കപ്പുറം വിറ്റഴിക്കുകയുമാണ് ചെയ്തത്.
ഡൽഹിയിലും ഉത്തരാഖണ്ഡിലുമായി നടന്ന നാല് ക്രൂരമായ കവർച്ച, കൊലപാതക കേസുകളിൽ പ്രതിയായ അജയ് ലാംബ , 2001-ൽ ന്യൂ അശോക് നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസ് ഉൾപ്പെടെ എല്ലാ കേസുകളിലും പ്രഖ്യാപിത കുറ്റവാളിയായിരുന്നു. ചെറുപ്രായം മുതൽ തന്നെ ഇയാൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായും പോലീസ് വൃത്തങ്ങൾ പറയുന്നു.

ഡൽഹി, ഹൽദ്വാനി, അൽമോറ, ചമ്പാവത്ത് എന്നിവിടങ്ങളിൽ ലാംബയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഈ നാല് കവർച്ച, കൊലപാതക കേസുകളിൽ ഇയാളെ ഒരിക്കലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് കൂട്ടിച്ചേർത്തു. രണ്ട് പതിറ്റാണ്ടിലേറെയായി സ്ഥലങ്ങളും ഐഡന്റിറ്റിയും ലാംബ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു . 2008 മുതൽ 2018 വരെ കുടുംബത്തോടൊപ്പം നേപ്പാളിൽ താമസിച്ചിരുന്ന ഇയാൾ പിന്നീട് ഡെറാഡൂണിലേക്ക് താമസം മാറി. 2020 ൽ ഇയാൾ ഒഡീഷയിൽ നിന്ന് ഡൽഹിയിലേക്കും ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലേക്കും കഞ്ചാവ് വിതരണ ശൃംഖലയിൽ പ്രവർത്തിച്ചിരുന്നതായും, ഇയാൾ മയക്കുമരുന്ന് കള്ളക്കടത്തിൽ ഏർപ്പെട്ടിരുന്നെന്നും അന്വേഷണസംഘം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts