Home » Blog » kerala Max » ഷിക്കാഗോ നഗരത്തിൽ ഇനി ദീപാവലിക്ക് ഔദ്യോഗിക അംഗീകാരം; ചരിത്ര പ്രഖ്യാപനവുമായി മേയർ
DIWALI-1

അമേരിക്കയിലെ ഷിക്കാഗോ നഗരത്തിൽ ദീപാവലിക്ക് ഔദ്യോഗിക അംഗീകാരം നൽകി മേയർ ബ്രാൻഡൻ ജോൺസൺ. നഗരത്തിന്റെ സാംസ്കാരിക സമ്പന്നതയും ഐക്യവും ശക്തിപ്പെടുത്തുന്ന വിവിധ മത-സാംസ്കാരിക പാരമ്പര്യങ്ങളെ ആഘോഷിക്കാൻ നഗരവാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഹിന്ദു, ജൈന മതവിശ്വാസികൾക്ക് ആത്മീയവും സാംസ്കാരികവും മതപരവുമായി ഏറെ പ്രാധാന്യമുള്ള ആഘോഷമാണ് ദീപാവലിയെന്ന് പുറത്തിറക്കിയ വിളംബരത്തിൽ മേയർ വ്യക്തമാക്കി.

ഇരു മതവിഭാഗങ്ങളും വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് ദീപാവലി ആഘോഷിക്കാൻ പിന്തുടരുന്നത്. ഷിക്കാഗോ ഉൾപ്പെടുന്ന കുക്ക് കൗണ്ടിയിലെ ബോർഡ് ഓഫ് കമ്മീഷണേഴ്‌സും ദീപാവലിക്ക് സമാനമായ പ്രഖ്യാപനം നടത്തി. ഇതോടെ നഗരത്തിലെ വിവിധ സമൂഹങ്ങളുടെ ആഘോഷങ്ങൾക്കും പാരമ്പര്യങ്ങൾക്കും ഔദ്യോഗിക അംഗീകാരം ലഭിച്ചു.

ഒറോറയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ കൗമാരക്കാരൻ കൂട്ടവെടിവെപ്പിന് ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് മേയറുടെ നടപടി. ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും സുരക്ഷ, വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം, ഉത്സവകാല ജാഗ്രത തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞയാഴ്ച എഫ്.ബി.ഐയുടെ ഷിക്കാഗോ ഓഫീസ് ഉദ്യോഗസ്ഥർ ഹിന്ദു സമുദായ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *