Your Image Description Your Image Description

ജൂൺ മാസത്തിൽ രണ്ട് മഹാപുരുഷ രാജയോങ്ങൾ രൂപപ്പെടും എന്നാണ് ജ്യോതിഷികൾ വ്യക്തമാക്കുന്നത്. മൂന്നു രാശികളിൽ ജനിച്ചവർക്കാണ് ഇതിന്റെ ​ഗുണഫലങ്ങൾ ലഭിക്കുക. ഇന്ന് ബുധൻ സ്വരാശിയായ മിഥുനത്തിൽ സംക്രമിക്കുന്നതിലൂടെ ഭദ്ര രാജയോഗം രൂപപ്പെടും. ഇതിനു പിന്നാലെ ജൂൺ 29 ന് ശുക്രൻ സ്വന്തം രാശിയായ ഇടവത്തിൽ സംക്രമിക്കും. ഇതോടെ മാളവ്യ രാജയോഗം രൂപപ്പെടുമെന്നും ജ്യോതിഷികൾ വ്യക്തമാക്കുന്നു.

100 വർഷങ്ങൾക്ക് ശേഷമാണ് ഭദ്ര- മാളവ്യ രാജയോഗങ്ങൾ ഒരുമിച്ച് രൂപപ്പെടാൻ പോകുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഈ അപൂർവ രാജയോ​ഗങ്ങൾ രൂപപ്പെടുന്നതിലൂടെ മൂന്നു രാശികളിൽ ജനിച്ചവർക്ക് ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം..

മിഥുനം: ഭദ്ര, മാളവ്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്കും അനുകൂലമായിരിക്കും. ഈ രാജയോഗം രാശിയുടെ ലഗ്നത്തിലും പന്ത്രണ്ടാം ഭാവത്തിലുമാണ് രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസത്തിൽ വർദ്ധനവുണ്ടാകും, വ്യക്തിത്വം മെച്ചപ്പെടും, പണം സമ്പാദിക്കുന്നതിനൊപ്പം നിങ്ങൾ വിജയത്തിന്റെ പാതയിൽ മുന്നേറും, കുടുംബത്തോടൊപ്പം വളരെ നല്ല സമയം ചെലവഴിക്കും

മീനം: ഭദ്ര, മാളവ്യ രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് ഗുണകരമായിരിക്കും. കാരണം ബുധൻ ഈ രാശിയുടെ നാലാം ഭാവത്തിൽ സഞ്ചരിക്കുമ്പോൾ ശുക്രൻ മൂന്നാം ഭാവത്തിൽ സഞ്ചരിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിച്ചേക്കാം. കൂടാതെ നിങ്ങൾ ഒരു പ്രണയ ബന്ധത്തിലാണെങ്കിൽ അതിൽ വിജയിക്കാം. ഒരു വാഹനമോ സ്വത്തോ വാങ്ങാൻ കഴിയും. ജോലിയിലും ബിസിനസ്സിലും ഭാഗ്യമുണ്ടാകും. റിയൽ എസ്റ്റേറ്റ്, സ്വത്ത്, ഭൂമി എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് സമയം അനുകൂലം.

കന്നി: ഭദ്ര, മാളവ്യ മഹാപുരുഷ രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് തൊഴിൽ, ബിസിനസ് മേഖലകളിൽ ശുഭകരമായിരിക്കും. ഈ രാജയോഗം നിങ്ങളുടെ രാശിയുടെ ജോലി, ബിസിനസ്സിന്റെ സ്ഥാനത്ത് രൂപപ്പെടാൻ പോകുന്നു. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം ഉയർന്നേക്കാം. ജോലിസ്ഥലത്ത് പ്രശംസ, സ്ഥാനക്കയറ്റം അല്ലെങ്കിൽ ബോണസ് എന്നിവ ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ബിസിനസിൽ ലാഭത്തിനും പൂർണ്ണ സാധ്യത, വിദ്യാർത്ഥികൾക്ക് പഠനത്തിൽ വിജയം, പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും ഇത് നല്ല സമയമാണ്. ഈ സമയത്ത് തൊഴിലില്ലാത്തവർക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *