Your Image Description Your Image Description

റിയാദ്: ഹൃദയാഘാതം മൂലം മലപ്പുറം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി റിയാദിൽ നിര്യാതനായി. ഫൈസൽ മേലെവീട്ടിൽ ആണ് മരിച്ചത്. 46 വയസായിരുന്നു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഫൈസലിനെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ശുമൈസി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

റിയാദ് കെഎംസിസി മലപ്പുറം ജില്ല വെൽഫെയർ വിങ്‌ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉസ്മാൻ ചെറുമുക്ക്, അബ്ദുറഹ്മാൻ ചെലേമ്പ്ര എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അബൂബക്കർ ആണ് പിതാവ്, പരേതയായ അയിഷയാണ് മാതാവ്. ഭാര്യ: സമീറ, മക്കൾ: ഫഹ്മാൻ, ആയിഷ ഫിസ.

Related Posts