Your Image Description Your Image Description

ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 106 മരണം. മിന്നല്‍പ്രളയം, മേഘവിസ്‌ഫോടനം, വൈദ്യുതാഘാതം എന്നിവ മൂലം അറുപതിലേറെ ആളുകളാണ് മരണപ്പെട്ടത്. 850 ഹെക്ടര്‍ വരുന്ന കൃഷിഭൂമിയാണ് കനത്തമഴയിൽ നശിച്ചത്. മനുഷ്യജീവനുകൾക്ക് പുറമേ, സ്വത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും ഉണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച മാത്രം കനത്ത മഴയില്‍ നാലുമരണങ്ങളാണ് സ്ഥിരീകരിച്ചത്. കനത്ത മഴയെ തുടർന്നുണ്ടായ റോഡപകടങ്ങളിൽ നാൽപ്പതിലധികം ജീവനുകൾ പൊലിഞ്ഞു. ജൂണ്‍ 20നും ജൂലായ് 15 നുമിടയിലാണ് നൂറിലേറെ മരണങ്ങള്‍ സ്ഥിരീകരിച്ചതെന്നാണ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി റിപ്പോർട്ടിൽ പറയുന്നത്.

Related Posts