ഹ​ജ്ജ്​ ; തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ൽ കെ​ടു​ത്താ​ൻ ഡ്രോ​ൺ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്

ഹ​ജ്ജ്​ വേ​ള​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ൽ കെ​ടു​ത്താ​ൻ ഡ്രോ​ൺ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്. ‘സ​ഖ്​​ർ’ എ​ന്ന പേ​രു​ള്ള ഡ്രോ​ണു​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും ഉ​പ​യോ​ഗ​​പ്പെ​ടു​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ് വ​ക്താ​വ് കേ​ണ​ൽ മു​ഹ​മ്മ​ദ് അ​ൽ ഹ​മാ​ദി വ്യ​ക്ത​മാ​ക്കി. ആ​ദ്യ​മാ​യാ​ണ്​ ഹ​ജ്ജ്​ വേ​ള​യി​ൽ അ​ഗ്​​നി​ശ​മ​ന ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ഇ​ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 200 മീ​റ്റ​ർ ദൂ​ര​പ​രി​ധി വ​രെ പ​റ​ക്കാ​നാ​കും. തീ​പി​ടു​ത്തം നേ​രി​ടാ​ൻ ആ​വ​ശ്യ​മാ​യ ര​ക്ഷാ​സാ​മ​ഗ്രി​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വ​ഹി​ക്കാ​നും ഇ​തി​ന് ക​ഴി​യു​മെ​ന്ന് അ​ൽ​ഹ​മ​ദാ​നി പ​റ​ഞ്ഞു.

ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലോ എ​ത്തി​ച്ചേ​രാ​ൻ പ്ര​യാ​സ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ അ​ഗ്നി​ശ​മ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കോ ​​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കോ ​​വേ​ണ്ടി​യാ​യി​രി​ക്കും ഈ ​ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കു​ക. ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ 12 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രോ​ണി​ന്​ 40 കി​ലോ​ഗ്രാം വ​രെ ഭാ​രം വ​ഹി​ക്കാ​ൻ ക​ഴി​യും. വി​വി​ധോ​ദ്ദേ​ശ്യ അ​ഗ്നി​ശ​മ​ന സം​വി​ധാ​നം, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം, നി​യ​ന്ത്ര​ണം, സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ, തെ​ർ​മ​ൽ കാ​മ​റ​ക​ൾ എ​ന്നി​വ ഇ​തി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *