Your Image Description Your Image Description

സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുമായി സംസ്ഥാന സർക്കാർ നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ് (PGDeG) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇ-ഗവേർണൻസ് പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ജീവനക്കാരുടെ ശേഷി വർധിപ്പിക്കുകയും ഐടി വിഭാഗങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരായ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുകയുമാണ് കോഴ്‌സിന്റെ ലക്ഷ്യം. 30 സീറ്റുകളാണ് ഉള്ളത്, ഇതിൽ 15 എണ്ണം സർക്കാർ ജീവനക്കാർക്കും 15 എണ്ണം പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുമാണ്.

ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിചയവുമുള്ള, 2025 ജനുവരി 1-ന് 45 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. ബി.ടെക്, എംബിഎ, എംസിഎ, ബിസിഎ, കമ്പ്യൂട്ടർ സയൻസ്/ഐടി ബിരുദധാരികൾക്ക് മുൻഗണന ലഭിക്കും. ഓരോ വകുപ്പിൽ നിന്നും പരമാവധി മൂന്ന് പേരെ നോമിനേറ്റ് ചെയ്യാം. അപേക്ഷകർ https://duk.ac.in/admission/apply/ വഴി ഓൺലൈനായി അപേക്ഷിക്കണം. പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) എന്നിവ അപ്‌ലോഡ്‌ ചെയ്യണം. എഴുത്തുപരീക്ഷയും അഭിമുഖവും വഴി തിരഞ്ഞെടുപ്പ് നടക്കും. പരീക്ഷയിൽ കമ്പ്യൂട്ടർ, ഐടി, മാനേജ്‌മെന്റ്, ആപ്റ്റിറ്റ്യൂഡ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടും. ഇ-ഗവേർണൻസ് പദ്ധതികൾ നടപ്പാക്കുന്ന വകുപ്പുകളിൽ നിന്നുള്ളവർക്ക് മുൻഗണന ലഭിക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇ-ഗവേർണൻസ് പദ്ധതികളുടെ നടത്തിപ്പിൽ നിർണായക പങ്ക് വഹിക്കാൻ അവസരം ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്. വിശദവിവരങ്ങൾക്ക് 0471 155300, 9446142347 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Related Posts