Your Image Description Your Image Description

ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് തടവ് ചാടിയത്. സൗമ്യ കൊലക്കേസ് പ്രതിയാണ്. ഗോവിന്ദച്ചാമിക്കായി പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് ജയിൽ ചാടിയത് എന്നാണ് നിഗമനം.

സഹ തടവുകാരെ ചോദ്യം ചെയ്ത വരികയാണ്. സമീപത്തെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. അയൽ സംസ്ഥാനങ്ങൾക്കും കൊടും കുറ്റവാളി ജയിലിൽ ചാടിയ വിവരം കൈമാറിയിട്ടുണ്ട്. പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. പൂർണ ആരോഗ്യവാനായ ഒരാളെപോലെ ഗോവിന്ദച്ചാമിയ്ക്ക് ജയിൽ ചാടാൻ കഴിയില്ല. അതുകൊണ്ടുതന്നെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എണ്ണത്തിലും അന്വേഷണം നടക്കുന്നുണ്ട്.

2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിൽ വെച്ചായിരുന്നു സൗമ്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ബലാത്സംഗത്തിന് നല്‍കിയ ജീവപര്യന്തം തടവ് ഉള്‍പ്പെടെ കീഴ്‌ക്കോടതിയുടെ മറ്റ് ഉത്തരവുകള്‍ മുഴുവന്‍ നിലനിൽക്കുമെന്നും സുപ്രീം കോടതി കണ്ടെത്തിയിരുന്നു.

Related Posts