സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ്​ അവസാനിക്കാൻ ഇനി 10 ദിവസം കൂടി

സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ്​ കാലയളവ് അവസാനിക്കാൻ ഇനി 10 ദിവസം കൂടി മാത്രം. 2024 ഏപ്രിൽ വരെ ചുമത്തിയ പിഴകൾ 50 ശതമാനം ഇളവോടെ അടക്കാൻ അനുവദിച്ച കാലാവധിയാണ് ഈ മാസം 18-ന്​ അവസാനിക്കുന്നത്. വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒന്നിച്ചോ ഓരോന്നായോ അടക്കാവുന്ന ഇളവും നൽകിയിട്ടുണ്ടെന്നും ഈ അവസരം ഉപയോഗപ്പെടുത്തി ട്രാഫിക് പിഴകൾ അടക്കാൻ ജാഗ്രത പാലിക്കണമെന്നും ജനറൽ ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.

ഏപ്രിൽ 18-നുശേഷം പിഴകൾ അടക്കാൻ ഇളവ് ലഭിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഒക്ടോബർ 18 വരെയായിരുന്നു ആദ്യം ഇളവ് പ്രഖ്യാപിച്ചിരുന്നത്. സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറയും നിർദേശത്തെ തുടർന്ന് ഈ വർഷം ഏപ്രിൽ 18 വരെ ഇളവ് കാലാവധി ദീർഘിപ്പിക്കുകയായിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *