സ്വർണവില കുത്തനെ താഴേക്ക്

കേരളത്തിൽ സ്വർണവിലയിൽ വൻ കുറവ്. ഗ്രാമിന് 150 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 8980 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 1200 രൂപയുടെ കുറവുണ്ടായി. പവന്റെ വില 71,840 രൂപയായാണ് കുറഞ്ഞത്.

ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. ഒരു ശതമാനം കുറവാണ് വിലയിൽ ഉണ്ടായത്. യു.എസ് ജോബ് ഡാറ്റ പ്രതീക്ഷിച്ചതിലും കരുത്താർജിച്ചതാണ് ആഗോളവിപണിയിൽ സ്വർണവില ഇടിയുന്നതിനുള്ള പ്രധാനകാരണം. സ്​പോട്ട് ഗോൾഡ് വില 1.1 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,316.3 ഡോളറായി കുറഞ്ഞു. യു.എസ് ഗോൾഡ് ഫ്യൂച്ചർ 0.8 ശതമാനം ഇടിഞ്ഞ് 3,346.60 ഡോളറായി.

More From Author

Leave a Reply

Your email address will not be published. Required fields are marked *