Your Image Description Your Image Description

പത്തനംതിട്ട : ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ മുഖേനെ കോയിപ്രം ബ്ലോക്കില്‍ സ്റ്റാര്‍ട്ട്പ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം പദ്ധതിയിലേക്ക് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ് (എംഇസി) മാരെ തിരഞ്ഞെടുക്കുന്നു.

ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുളള പ്ലസ് ടു യോഗ്യതയുളള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കിലുളള കഴിവ് എന്നിവ അഭികാമ്യം.

അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, അയല്‍കൂട്ട അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ കലക്ടറേറ്റിലെ കുടുംബശ്രീ ജില്ലാ ഓഫീസില്‍ ജൂണ്‍ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ഫോണ്‍ : 0468 2221807, 9847764315, 9746488492.

Leave a Reply

Your email address will not be published. Required fields are marked *