Home » Blog » Health » സൈറ്റോജെനറ്റിക്സ് പരിശീലനത്തിൽ മുന്നേറ്റം; അമൃത ആശുപത്രിയിൽ ദേശീയ ദ്വിദിന ശില്പശാല  സംഘടിപ്പിച്ചു
13

കൊച്ചി:അമൃത ആശുപത്രിയിലെ സൈറ്റോജെനറ്റിക്സ് വിഭാഗം ഏപ്രിൽ 24, 25 തീയതികളിൽ രണ്ടുദിവസത്തെ ദേശീയ ഹാൻഡ്‌സ്-ഓൺ പരിശീലന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരും ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുത്തു.

അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സൈറ്റോജെനറ്റിക്സ്, ക്ലിനിക്കൽ ജീനോമിക്സ് മേഖലകളിലെ നവീന സാങ്കേതികവിദ്യകളും ജനിതക രോഗനിർണയ രീതികളും   പരിചയപ്പെടുത്തി. ഡോ. വിദ്യാ ത്സാ, ഡോ. ഷീല നമ്പൂതിരി, ഡോ. നീരജ് സിദ്ധാർത്ഥൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. സൈറ്റോജെനറ്റിക്സ്‌ മേഖലയുടെ അടിസ്ഥാന തത്വങ്ങളും വൈദ്യശാസ്ത്ര- ലബോറട്ടറി രംഗത്തെ പ്രായോഗികതയെയും കുറിച്ച് സൈറ്റോജെനറ്റിക്സ് വിഭാഗം മേധാവി ഡോ. വിദ്യാ ത്സാ സംസാരിച്ചു .

കാര്യോടൈപ്പിംഗ്, ഫ്‌ളൂറോസെൻസ് ഇൻ സിറ്റു ഹൈബ്രിഡൈസേഷൻ (ഫിഷ്), മൈക്രോ അറേ തുടങ്ങിയ സാങ്കേതികവിദ്യകളിൽ പ്രായോഗിക  പരിശീലനം നൽകി. ഡയഗ്നോസ്റ്റിക് കൃത്യത വർധിപ്പിക്കുന്നതിലും ആരോഗ്യരംഗത്തെ  പുരോഗതിക്ക് പിന്തുണ നൽകുന്നതിലും പരിപാടി സഹായകമായതായി സംഘാടകർ അറിയിച്ചു.