Home » Blog » Kerala » സെക്രട്ടേറിയറ്റിന് മുന്നിൽ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; സമരക്കാർക്ക് നേരെ ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ച് പൊലീസ്
Sfi-cpim-LDF-680x450

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"effects":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

കേരള സർവകലാശാലാ പരിപാടിക്കിടെ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെതിരെയുള്ള പ്രതിഷേധത്തിനിടയിൽ വിദ്യാർത്ഥിനികളെ മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പ്രസിഡന്റ് എം. ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഉച്ചയോടെയാണ് നൂറുകണക്കിന് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി എത്തിയത്. ‘യുഡിഎഫ് സർക്കാരിന്റെ പൊലീസ് നരനായാട്ട് അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ശക്തമായ ഉന്തും തള്ളുമുണ്ടായി.

 

തുടർന്ന് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും, ഇതിനെ വകവെയ്ക്കാതെ പ്രവർത്തകർ കൂടുതൽ ശക്തമായി പ്രതിരോധിക്കുകയാണുണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊലീസ് പിന്നീട് പ്രവർത്തകർക്ക് നേരെ ലാത്തിവീശുകയും ചെയ്തു. പൊലീസിന്റെ ഈ നടപടിയിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി, വി. ശിവൻകുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ സ്ഥലത്തെത്തി പോലീസിന്റെ അതിക്രമത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തുവന്നു. കുട്ടികളെ ബോധപൂർവ്വം ആക്രമിക്കുകയായിരുന്നുവെന്ന് നേതാക്കൾ മാധ്യമങ്ങളോട് ആരോപിച്ചു.

 

പോലീസ് നടപടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥികളെ ക്രൂരമായി അടിച്ചോടിച്ച ശേഷം പോലീസ് കള്ളക്കഥകൾ മെനയുകയാണെന്ന് എസ്എഫ്ഐ നേതൃത്വം ശക്തമായി പ്രതികരിച്ചു. കേരളത്തിലെ സർക്കാരിന്റെ നിലപാടുകൾക്കെതിരെ സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം. സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായ ഈ സംഘർഷാവസ്ഥ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *