Your Image Description Your Image Description

വിവോ വി60 സീരീസിന്‍റെ ഇന്ത്യന്‍ ടീസര്‍ അവതരിപ്പിച്ചു. വിവോ വി60 5ജി മൊബൈല്‍ ഓഗസ്റ്റ് മാസത്തിലാവും ഇന്ത്യയില്‍ പുറത്തിറങ്ങുക. ZEISS Portrait So Pro ക്യാമറ സഹിതമാണ് വിവോ വിവോ 60 ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്ന് കമ്പനി എക്സില്‍ പങ്കുവെച്ച ടീസര്‍ പറയുന്നു. ചൈനയില്‍ പുറത്തിറങ്ങിയ വിവോ എസ്30-യുടെ റീബ്രാന്‍ഡ് വേര്‍ഷനാണ് വിവോ വി60 5ജി എന്നാണ് പ്രതീക്ഷ.

വിവോ വി60: ട്രിപ്പിള്‍ റിയര്‍ ക്യാമറ

അതേസമയം ഈ വര്‍ഷം ആദ്യം വിവോ വി50 സീരീസ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. പിന്നാലെ വിവോ വി60 സീരീസും രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇതിനായി കമ്പനി പ്രത്യേക വെബ്‌പേജ് ആരംഭിച്ചു. ഇതില്‍ വിവോ വി60 5ജിയുടെ സ്ലീക്ക് സ്ലിം ഡിസൈന്‍, കളര്‍ വേരിയന്‍റുകള്‍, ബാറ്ററി തുടങ്ങിയ ഫീച്ചറുകള്‍ വ്യക്തമാണ്. വി60-യില്‍ ZEISS ക്യാമറ ക്യാപ്‌സൂളിനൊപ്പം രണ്ട് റിയര്‍ സെന്‍സറുകള്‍ ഉള്‍പ്പെടുന്നതായാണ് ടീസറില്‍ ദൃശ്യമാകുന്നത്.

വിവോ വി60: 6,500 എംഎഎച്ച് ബാറ്ററി

നേര്‍ത്ത ബെസ്സല്‍ സഹിതമുള്ള കര്‍വ്‌ഡ് ഡിസ്‌പ്ലെ ദൃശ്യമാകുന്ന വിവോ വി60 സ്ലിം ഡിസൈനിലുള്ളതായിരിക്കും. വി60 ഈ സെഗ്മെന്‍റിലെ ഏറ്റവും സ്ലിമ്മായ സ്‌മാര്‍ട്ട്‌ഫോണാകാനും സാധ്യതയുണ്ട്. എന്നാല്‍ ഫോണിന്‍റെ കട്ടി എത്ര മില്ലീമീറ്ററാണ് എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല. 6,500 എംഎഎച്ച് ബാറ്ററിയാണ് വിവോ വി60-യില്‍ പ്രതീക്ഷിക്കുന്നത്

Related Posts