Your Image Description Your Image Description

വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിൽ അർജുൻ അശോകൻ നായകനായ ഹൊറര്‍ കോമഡി ഫാമിലി എന്റര്‍റ്റൈയ്‌നറാണ് സുമതി വളവ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘സുമതി വളവ് 2: ദി ഒറിജിൻ’ എന്നായിരിക്കും ചിത്രത്തിന്‍റെ പേര്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളെല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്നത് വ്യക്തമല്ല.

‘മാളികപ്പുറം’ ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സുമതി വളവ്. കല്ലേലികാവ് എന്ന ഗ്രാമത്തിലെ രസകരമായ കുടുംബബന്ധങ്ങളുടെ കഥയും ആ നാടിനെ ഭീതിപ്പെടുത്തുന്ന സുമതിയുടെ കഥയുമാണ് ചിത്രം പറയുന്നത്. തിരുവനന്തപുരത്തെ മൈലാമൂടിലുള്ള സുമതി വളവെന്ന സ്ഥലത്തെ ചുറ്റി പറ്റിയുള്ള പ്രേതകഥകളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

Related Posts