Your Image Description Your Image Description

ഡൽഹി: സിന്ധൂനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കരാറിലെ നിബന്ധനകൾ ലംഘിച്ച പാകിസ്താൻ വെള്ളം കിട്ടാതെ വലയുമെന്നും അദ്ദേഹം പറഞ്ഞു.പാകിസ്താനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാൽ നിർമിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകാനാണ് തീരുമാനമെന്നും ദേശീയ മാധ്യമത്തോട് അമിത് ഷാ പറഞ്ഞു.

അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെങ്കിലും അത് മരവിപ്പിക്കാൻ നമുക്ക് കഴിയും. ഇരുരാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഉടമ്പടിയെന്ന് ആമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ ഒരിക്കൽ അത് ലംഘിക്കപ്പെട്ടാൽ അത് നിലനിൽക്കില്ല. പാകിസ്താന് അന്യയമായി ലഭിച്ചിരുന്ന വെള്ളം ലഭിക്കാതെ പാകിസ്താൻ വലയും, അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *