Your Image Description Your Image Description

സിത്താരെ സമീൻ പർ എന്ന സിനിമക്കൊപ്പമുള്ള ആമിർ ഖാന്‍റെ യാത്ര അദ്ദേഹത്തിന്‍റെ സിനിമ പോലെ തന്നെ ആകർഷകമാണ്. ചിത്രം ഒ.ടി.ടിക്ക് നൽകില്ലെന്നും നേരിട്ട് യുട്യൂബ്ലിൽ റിലീസ് ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമക്കായി തനിക്ക് 122 കോടി രൂപ ചെലവായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ആമിർ ഖാൻ. മാത്യൂ ബെല്ലോനിയുമായുള്ള പോഡ്‌കാസ്റ്റ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍റെ ഈ മോശം ആശയത്തിൽ നിർമാണ പങ്കാളിക്ക് വലിയ താൽപ്പര്യമില്ലായിരുന്നു. ഞാൻ ഒ.ടി.ടിയുടെ പണം നിരസിക്കുന്നത് അവർക്ക് ഇഷ്ടപ്പെട്ടില്ല. അതിനാൽ സിനിമക്ക് യഥാർഥത്തിൽ എനിക്ക് 122 കോടി രൂപ ചിലവായിട്ടുണ്ട്’. ബജറ്റ് 96 കോടിയായിരുന്നുവെങ്കിലും പേ-പെർ-വ്യൂ മോഡലിൽ സിനിമ ലഭ്യമാക്കാനുള്ള തുക സ്വന്തം പോക്കറ്റിൽ നിന്നാണെന്ന് ആമിർ വ്യക്തമാക്കി.

Related Posts