Your Image Description Your Image Description

കൊച്ചി: മലയാളത്തിലെ പ്രഗൽഭ സാഹിത്യ നിരൂപകനും എഴുത്തുകാരനും വാഗ്മിയുമായ എം.കെ. സാനുവിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്.

വീഴ്ചയിൽ ഇടുപ്പെല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ന്യുമോണിയ ബാധയുണ്ടെന്നും ശ്വാസ തടസം ഉണ്ടെന്നുമാണ് മെഡിക്കൽ ബുളളറ്റിനിൽ വ്യക്തമാക്കുന്നത്. ക്രിട്ടിക്കൽ കെയർ വിഭാഗത്തിലാണ് ഇപ്പോഴുളളത്.

Related Posts