Your Image Description Your Image Description

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിൻറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 8 ന് ചിത്രം ആഗോള റിലീസായി എത്തും. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് ആപ്പ് എന്നിവയിലൂടെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാം.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ഗാനവും റിലീസ് ചെയ്‍തിരുന്നു. ചിന്മയി ശ്രീപദയും സൂരജ് സന്തോഷും ചേർന്ന് ആലപിച്ച ‘നറുതിങ്കൾ പൂവേ’ എന്ന ഈ ഗാനത്തിന് സംഗീതം ഒരുക്കിയത് ബിബിൻ അശോക് ആണ്. ‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്‍ണ തന്നെയാണ് ചിത്രം രചിച്ചത്. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൻ്റെ ടീസറും ശ്രദ്ധ നേടിയിരുന്നു.

Related Posts