സാ​ങ്കേതിക തകരാർ ; ദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

ത്തറിൽ നിന്നും വെള്ളിയാഴ്ച കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് ദുരിതത്തിലായി യാത്രക്കാർ. വെള്ളിയാഴ്ച രാവിലെ 11.50ന് ദോഹയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 376 വിമാനമാണ് പുറപ്പെടാനിരിക്കെ റദ്ദാക്കിയത്.

ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ചെക്ക് ഇൻ ചെയ്ത് ബോർഡിങും കഴിഞ്ഞ് വിമാനത്തിൽ കയറിയ ശേഷമായിരുന്നു സാ​ങ്കേതിക തകരാർ ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. ഒരു മണിക്കൂറോളം വിമാനത്തിലിരുന്ന ശേഷം, മുഴുവൻ യാത്രക്കാരെയും പുറത്തിറക്കുകയായിരുന്നു. ഒന്നര മണിക്കൂറിനുള്ളിൽ പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും വൈകുന്നേരമായതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. സാ​ങ്കേതിക തകരാർ പരിഹരിച്ച് വിമാനത്തിന് പുറപ്പെടാൻ കഴിയാതായതോടെ വെള്ളിയാഴ്ചത്തെ സർവീസ് റദ്ദാക്കുകയായിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *