Home » Blog » kerala Max » “സമരം നടന്നത് കേന്ദ്രത്തിനും ​ഗ്യാനേഷ് കുമാറിനുമെതിരെ, അതിലേക്ക് എസ്എഫ്ഐ എന്തിനാണ് ബിയർ കുപ്പി വലിച്ചെറിയുന്നത്? മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ന‌ടക്കുന്ന സമരം പിണറായിക്ക് എതിരെയെന്ന് കരുതുന്നത് എന്തുകൊണ്ട്? എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അവിടെ എത്തിയതിന്റെ സാഹചര്യം വ്യക്തമാക്കണം” – ഒ.ജെ. ജനീഷ്
1

തൃശൂർ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിലേക്ക് എസ്എഫ്ഐ എന്തിനാണ് ബീയർകുപ്പി വലിച്ചെറിയുന്നതെന്ന ചോദ്യവുമായി മന്ത്രി ഒ.ജെ. ജനീഷ്. തലസ്ഥാനത്ത് ഇന്നലെ യൂത്ത് കോൺഗ്രസിന്റെ സമരം നടന്നത് ഗ്യാനേഷ് കുമാറിനെതിരെയാണ്, കേന്ദ്രത്തിനെതിരെയാണ്. അതിനുനേരെ എന്തിനാണ് എസ്എഫ്ഐ ബീയർ കുപ്പി എറിയുന്നത്? യൂത്ത് കോൺഗ്രസിന്റെ മാർച്ചിന്റെ പിൻനിരയിലേക്കാണ് കല്ലെറിഞ്ഞത്. യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ വാഹനം എടുക്കാനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയപ്പോൾ വീണ്ടും കല്ലെറിഞ്ഞതായും ജനീഷ് പറഞ്ഞു.

തിരുവനന്തപുരത്ത് പരിപാടി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ കുപ്പിയേറും കല്ലേറും ഉണ്ടായതായി, സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ജാഥ നിർത്തിവെച്ച് സംഘർഷം അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് പ്രവർത്തകർ സ്ഥലത്തെത്തിയപ്പോഴാണ് വാഹനങ്ങൾ തകർത്ത നിലയിൽ കണ്ടത്. അക്രമങ്ങൾക്ക് തുടക്കമിട്ടത് എസ്എഫ്ഐ ആണെന്നും ജനീഷ് ആരോപിച്ചു.

അതുപോലെ ഹോസ്റ്റലിൽ നിന്നാണ് ബിയർ കുപ്പികൾ എറിഞ്ഞതെന്നാണ് മന്ത്രിയുടെ ആരോപണം. ഹോസ്റ്റലിൽ എന്തിനാണ് ബിയർ കുപ്പികൾ ഉണ്ടായിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഹോസ്റ്റലിൽ പോലീസ് തൂഫാൻ റെയ്സ് നടത്തേണ്ടിയിരുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അവിടെ എത്തിയതിന്റെ സാഹചര്യം വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹോസ്റ്റലിൽ എന്ത് ജനാധിപത്യ പ്രവർത്തനമാണ് നടക്കുന്നതെന്നും ജനീഷ് ചോദിച്ചു.

ബിജെപി വിരുദ്ധ പ്രചാരണത്തിൽ എസ്എഫ്ഐ എന്തിനാണ് പ്രകോപിതരാകുന്നതെന്നും ജനീഷ് ചോദിച്ചു. ഗ്യാനേഷ് കുമാറിനെതിരായ സമരത്തെ പിണറായി വിജയനെതിരായ സമരമായി കാണുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.ഇന്നലത്തെ ആക്രമണത്തിന്റെ പേരിൽ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും ആദ്യം അക്രമം നടത്തിയത് എസ്എഫ്ഐ ആണെന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം, യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ എസ്എഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞതോടെ തലസ്ഥാനത്ത് ഇന്നലെ രാത്രി വൻ സംഘർഷമാണ് ഉണ്ടായത്. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനു സമീപത്ത് യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയതോടെ നഗരം യുദ്ധക്കളമാക്കുകയായിരുന്നു. കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പ്രവർത്തകരെ പിരിച്ചുവിടാനും സംഘർഷാവസ്ഥ ഒഴിവാക്കാനും പൊലീസിനായില്ല. തുടർന്ന് ഹോസ്റ്റലിന് ഉള്ളിലേക്കു കയറിയ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. സംഘർഷത്തിൽ പൊലീസുകാർക്കും വിദ്യാർഥികൾക്കും പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *