Home » Blog » kerala Max » “തന്റേടം ഉണ്ടെങ്കിൽ, നട്ടെല്ലിന് ഉറപ്പുണ്ടെങ്കിൽ ചെയ്ത് കാണിക്കൂ… വീട്ടുകാർ നീല ടാർപായും ചുവപ്പ് കസേരയും കരുതിക്കൊള്ളാൻ പറയണം” ; യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റിന് ഭീഷണി
2

കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിലിനെതിരെ സമൂഹ മാധ്യമത്തിൽ ഭീഷണി. കഴിഞ്ഞ ദിവസം അമിത് ഷായെ കരിങ്കൊ‌ടി കാണിച്ചതിനു പിന്നാലെ വേണ്ടി വന്നാൽ പ്രധാനമന്ത്രി മോദിയേയും കരിങ്കൊ‌ടി കാണിക്കുമെന്ന് ബിനു പറഞ്ഞിരുന്നു. ഇതിന്റെ പിന്നാലെയാണ് ഭീഷണിയെത്തിയത്.

കഴിഞ്ഞ ദിവസം കൊല്ലത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ അമിത് ഷായ്‌ക്കെതിരെ ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ ‘ശ്യാം മോഹൻ ഓണാട്ടുകര’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ബിനു ചുള്ളിയലിനെതിരെ വധഭീഷണി ഉയർന്നത്.

“വേണ്ടി വന്നാൽ മോദിയേയും കരിങ്കൊടി കാണിക്കും, കൊല്ലത്തെ പ്രതിഷേധം ദേശീയതലത്തിലെടുത്ത തീരുമാനം” എന്ന് ബിനുചുള്ളിയിൽ പറയുന്ന ന്യൂസ് കാർഡ് പങ്കുവെച്ചാണ് ശ്യാംമോഹൻ ഓണാട്ടുകരയുടെ ഭീഷണി. “തന്റേടം ഉണ്ടെങ്കിൽ, നട്ടെല്ലിന് ഉറപ്പുണ്ടെങ്കിൽ ചെയ്ത് കാണിക്കൂ, വീട്ടുകാർ നീല ടാർപായും ചുവപ്പ് കസേരയും കരുതിക്കൊള്ളാൻ പറയണം” എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ഭീഷണി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആകാശ് ശാസ്താംകോട്ട പോലീസിൽ പരാതി നൽകി.

ഫേസ്ബുക്ക് കുറിപ്പ്:

“ഇത്രയും വിവരം ഇല്ലാത്തവർ ആണോ youth കോൺഗ്രസ് വർക്കിംഗ്‌ പ്രസിഡന്റ് 😂😂😂😂 നിനക്ക് തന്റേടം ഉണ്ടെങ്കിൽ നട്ടെല്ലിന് ഉറപ്പുണ്ടെങ്കിൽ… ചെയ്തു കാണിക്കൂ… വീട്ടുകാർ നീല ടാർപയും ചുവപ്പ് കസേരയും കരുതിക്കൊള്ളാൻ പറയണം…”

Leave a Reply

Your email address will not be published. Required fields are marked *