Your Image Description Your Image Description

ആശമാർക്ക് കെണി ഒരുക്കിയവരെ ഒന്നും കണികാണാൻ ഇല്ലാതെയായി ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ തെരുവോരത്ത് കണി ഒരുക്കി വിഷുക്കണി കണ്ടു. കൂടെ നിന്നിരുന്ന വരും ഏറ്റുപാടിയ വരും ഒക്കെ കയ്യൊഴിഞ്ഞ അവസ്ഥയിലാണ്. ആശാ തൊഴിലാളികൾ എന്ന് അവകാശപ്പെടുന്നവർക്കും ആദ്യത്തെ ശൗര്യം ഒക്കെ നന്നായി ആറി തണുത്തു. പിണറായിയെ തെറിവിളിക്കേണ്ട വീണാ ജോർജിനെ പറ്റി ഒരു പരാതിയുമില്ല. ആകെയുള്ളത് ഇപ്പോൾ അപേക്ഷ മാത്രമാണ് എത്രയും പെട്ടെന്ന് പിണറായി കണ്ണു തുറക്കണം.കണ്ണ് തുറന്ന് ഞങ്ങളെ വീട്ടിൽ വിടണം. പറയുന്നത് കേട്ടിട്ട് പിണറായിയുടെ കണ്ണിനുള്ളിൽ ഇവരെ തടവിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് തോന്നരുത്. ഇപ്പോഴും സംസ്ഥാന സർക്കാരിൽ നിന്ന് എന്ത് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. എന്തെങ്കിലും ആനുകൂല്യം അനുവദിച്ചു നൽകാൻ കഴിയുമായിരുന്നു എങ്കിൽ ഒരു സർക്കാർ തിരഞ്ഞെടുപ്പ് ഒക്കെ ഇനി വളരെ വൈകാതെ വരുന്ന സാഹചര്യത്തിൽ ഇത്തരം ഒരു വലിയ പിടിവാശിക്ക് നിൽക്കുമായിരുന്നില്ല എന്നത് സാമാന്യബോധമുള്ള ആർക്കും മനസ്സിലാകും. ഇടതുപക്ഷത്തിനും ബിജെപി പ്രവർത്തകർക്കും മുതലെടുക്കാൻ ഒരു സാഹചര്യം ഒരു തരത്തിലും ഇത് സംസ്ഥാന സർക്കാർ പരിഹരിക്കേണ്ട സംസ്ഥാന സർക്കാരിനെ കൊണ്ട് പരിഹരിക്കാൻ കഴിയുമായിരുന്ന വിഷയമായിരുന്നുവെങ്കിൽ പിണറായി സർക്കാർ ഒരുക്കില്ലായിരുന്നു എന്ന് പകൽ പോലെ വ്യക്തമാണ്. ഇപ്പോൾ എല്ലാ ആശാത്ത ആളുകൾക്കും അപേക്ഷയുടെ സ്വരമാണ്. രണ്ടുമാസത്തിനപ്പുറം എത്രയൊക്കെ പറഞ്ഞിട്ടും അഞ്ചു പ്രാവശ്യം ചർച്ചയ്ക്ക് സർക്കാർ തയ്യാറായിട്ടും വിട്ടുവീഴ്ചകൾക്ക് തയ്യാറായിട്ടും പഠിക്കാൻ സമിതിയെ നിയോഗിക്കാം എന്നു പറഞ്ഞിട്ടും കേന്ദ്രസർക്കാരിനെ കണ്ടു ആവശ്യങ്ങൾ ഉന്നയിച്ചിട്ടും കേന്ദ്രസർക്കാർ ഒരു കാര്യവും അംഗീകരിച്ചു തരാൻ തയ്യാറല്ല എന്ന് വ്യക്തമായി അറുത്തു മുറിച്ചു പറഞ്ഞിട്ടും സമരം അവസാനിപ്പിച്ച് വീട്ടിൽ പോകാൻ ഒരു തരത്തിലും തയ്യാറാകാതിരുന്ന ആശമാർക്കാണ് ഇപ്പോൾ അനുനയത്തിന്റെ ഭാഷ കൈവന്നിരിക്കുന്നത്. പിണറായി വിജയൻ കഴിഞ്ഞദിവസം സമരം അവസാനിപ്പിച്ചു പോകണം എന്നുള്ള ചിന്ത ആശമാർക്കും വേണ്ടേ എന്നും ഇനി ഒന്നും സർക്കാരിന് ചെയ്യാനില്ല എന്നും വ്യക്തമായി പറഞ്ഞിട്ടും ആശമാർക്ക് വാശിയും ദേശ്യവും ഇല്ല പകരം അപേക്ഷ മാത്രമേ ഉള്ളൂ എന്ന് പറയുമ്പോൾ തന്നെ രണ്ടു കാര്യങ്ങൾ വ്യക്തമാകും. അതിൽ ഒന്ന് സമരം ചെയ്തു ആശമാർ മടുത്തു കഴിഞ്ഞു. ഇല്ലാത്ത ഒരു കാര്യത്തിനാണ് സമരം ചെയ്യുന്നതെന്ന് ബോധ്യം അവരുടെ ഉള്ളിലെങ്കിലും കുറഞ്ഞപക്ഷം ഉണ്ടാകുമല്ലോ. രണ്ട് ഇങ്ങനെ പോയാൽ സമരം അവസാനിപ്പിച്ച് നാണംകെട്ടു പോകേണ്ടിവരും അല്ലാതെ സർക്കാർ ഇനി ഒന്നും തരാൻ ഇല്ലാത്ത സ്ഥിതിക്ക് ഒരു സമവായത്തിനും തയ്യാറായില്ല എന്ന കാര്യം ഉറപ്പായി. പിന്നെ പത്തറുപത് ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ ഇത്രകണ്ട് പ്രക്ഷോഭങ്ങൾ നടത്തിയതല്ലേ സംസ്ഥാന സർക്കാരിനെ അറിയാവുന്ന തെറി ഭാഷയൊക്കെ വിളിച്ചതും അല്ലേ അപ്പോൾ ഞങ്ങളുടെ ഭാഗത്താണ് തെറ്റ് എന്നു പറഞ്ഞ് അങ്ങനെയങ്ങ് എഴുന്നേറ്റു പോകുന്നത് അത്ര അഭിമാനമുള്ള ഒരു കാര്യമല്ലല്ലോ അതുകൊണ്ട് ഇനി വേണ്ടത് സർക്കാർ ഒരു ചർച്ചയ്ക്ക് കൂടി വിളിച്ച് എന്തെങ്കിലുമൊന്ന് കൂട്ടിത്തരാം എന്ന് പറയണം അപ്പോൾ സമരം അവസാനിപ്പിച്ച് വീട്ടിൽ പോകണം. എല്ലാദിവസവും വൈകുന്നേരം മുടങ്ങാതെ അവനവന്റെ വീട്ടിൽ പോയി കിടന്നുറങ്ങുന്ന മിനിക്കും മറ്റ് മുൻ നിര നേതാവ് കളിക്കുന്നവർക്ക് ഒക്കെ വിഷു ആയിട്ട് കാര്യമായിട്ട് വിഷുക്കൈനീട്ടം അണിയറയിൽ നിന്ന് കിട്ടിയിട്ടുണ്ടാവും പക്ഷേ ഇതിന്റെ രണ്ടാംതരത്തിൽ നിൽക്കുന്ന യഥാർത്ഥ ആശ മാരുടെ കാര്യമാണ് കഷ്ടം. ഇനിയെങ്കിലും രണ്ടാമത് ഒന്ന് ചിന്തിക്കാതെ രാഷ്ട്രീയപാർട്ടികളുടെ ഇത്തരം ഗൂഢാലോചനയ്ക്ക് നിന്നു കൊടുക്കാതിരിക്കുക എന്നും മാത്രമേ ഏതൊരു തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിനോടും പറയാനുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *