Your Image Description Your Image Description

തിരുവനന്തപുരം: സര്‍കലാശാല സമരത്തില്‍ എസ്എഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. സമരത്തിനിടെ 10,000 രൂപയുടെ നാശനഷ്ടവും 5 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു. സിറ്റി പൊലിസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയത്.

അര്‍ലേക്കറിന് പുട്ടും കടലയും കൊടുക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് തിടുക്കമായിരുന്നു. അര്‍ലേക്കര്‍ മറിച്ചെന്തെങ്കിലും ചെയ്യുമെന്ന് മുഖ്യമന്ത്രി കരുതിയിരുന്നോയെന്ന്  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍.  എസ്എഫ്‌ഐ സമരത്തിന്റെ ടോം ആന്‍ഡ് ജെറി ഷോയെ കുറിച്ച് താന്‍ ഒന്നും പറയുന്നില്ല. ഈ സമരം ചെയ്യുന്നവരാണ് മറുവശത്ത് ഞങ്ങളുടെ സമരം തടയുമെന്ന് പറയുന്നത്. ഗവര്‍ണര്‍ക്കെതിരെ സമരങ്ങള്‍ നടക്കണം എന്നു തന്നെയാണ് തന്റെ നിലപാട്. പാലക്കാട് നിപ അവലോകനത്തില്‍ യു ഡി എഫ് ജനപ്രതിനിധികളെ ഒഴിവാക്കാന്‍ വേണ്ടി എല്ലാ ജനപ്രതിനിധികളെയും വിളിക്കാതിരുന്നു. ഒളിച്ചും പാത്തും ഉദ്ഘാടനങ്ങള്‍ക്കും യോഗങ്ങള്‍ക്കും മന്ത്രി പോയിട്ട് വെല്ലുവിളി നടത്തുകയാണെന്നും രാഹുല്‍.

Leave a Reply

Your email address will not be published. Required fields are marked *

Related Posts