Your Image Description Your Image Description

ശി തരൂർ വിഷയത്തിൽ സമയമാകുമ്പോൾ തരൂർ ചെയ്യേണ്ടത് ചെയ്യുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശശി തരൂരിന് ഒരു മനസുണ്ട്, അദ്ദേഹം പറയേണ്ടത് പറയുമെന്നും സമയം ആകുമ്പോൾ ചെയ്യേണ്ടത് ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മോദിസര്‍ക്കാരിനെ പുകഴ്ത്തി വീണ്ടും രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നും ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് ഇത് സംഭവിക്കുന്നതെന്നും തരൂര്‍ പറഞ്ഞിരുന്നു.

ജെ എസ് കെ സിനിമ വിവാദത്തിൽ സുരേഷ് ഗോപി പ്രതികരിച്ചില്ല. ഇപ്പോഴത്തെ തന്റെ ഒരു സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. തനിക്ക് ആരോഗ്യ പ്രശ്നം ഉള്ളതുകൊണ്ടാണത് നിർത്തിവച്ചത്. അണിയറ പ്രവർത്തകർ തനിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Posts