Your Image Description Your Image Description

സ്വകാര്യ ആശുപത്രിയിലെ ചികിത്സയുമായി ബന്ധപ്പെട്ട് സജി ചെറിയാന്റെ പ്രസ്താവനയെ പിന്തുണച്ച് കെബി ഗണേഷ്കുമാർ രംഗത്ത്.സജി ചെറിയാൻ പറഞ്ഞതിൽ വിവാദം കാണുന്നില്ല.സർക്കാർ ആശുപത്രിയിൽ ഇല്ലാത്ത സൗകര്യങ്ങൾ ഉണ്ട്.അതിനു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരും.അതിൽ തെറ്റ്‌ കാണേണ്ടതില്ല.ചെറിയ വീഴ്ചയുടെ പേരിൽ മെഡിക്കൽ കോളേജുകളുടെ നന്മ കാണാതെ പോകരുത്

ഡങ്കി പനി വന്നാൽ ഒരു പരിധി കഴിഞ്ഞാൽ പിടിച്ചാൽ കിട്ടില്ല.ആരോഗ്യമേഖല ഒരു ദിവസം കൊണ്ട് മെച്ചപ്പെടുത്താനാവില്ല.കൊറോണ കാലത്ത് താനും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.മരണത്തോട് മല്ലടിച്ചാണ് കിടന്നത്.ജീവൻ തിരിച്ചു കിട്ടുമെന്ന് കരുതിയതല്ലെന്നും അദ്ദേഹം പറഞ്ഞു

പ്രതിപക്ഷത്തിന് ശവപ്പെട്ടി കച്ചവടക്കാരന്റെ മനോഭാവമാണെന്നും ഗണേഷ്കുമാർ പറഞ്ഞു.മന്ത്രി രാജി വയ്ക്കേണ്ടന്ന് കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിന്റെ ഭർത്താവ് പറഞ്ഞു..വീണ ജോർജിനെതിരായ പ്രതിഷേധം എന്തിനെന്നു മനസിലാകുന്നില്ല.അവരെന്ത് തെറ്റ്‌ ചെയ്തു.അവർ ഒരു സ്ത്രീയല്ലേ.ഇങ്ങനെ ആക്രമിക്കാമോ.മന്ത്രിക്ക് പ്രാഥമിക വിവരങ്ങൾ അല്ലെ പറയാനാവൂ.പിന്നീട് അറിഞ്ഞപ്പോൾ തിരുത്തി പറഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Related Posts