Your Image Description Your Image Description

ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍ ഇനി ഓസ്‌ട്രേലിയയുടെ ടൂറിസം പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ഓസ്‌ട്രേലിയൻ ടൂറിസം ഡിപ്പാർട്മെന്റിന് വേണ്ടി ടെലിവിഷന്‍ പരസ്യങ്ങളിലും സാറ എത്തും.

സോഷ്യൽ മീഡിയയിൽ സജീവമായ സാറയെ അംബാസഡറാക്കുന്നതിലൂടെ കൂടുതല്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ 130 മില്യന്‍ ഡോളറിന്റെ പദ്ധതികളാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്.

അതേസമയം ചൈന, ഇന്ത്യ, അമേരിക്ക, യുകെ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഓസ്‌ട്രേലിയയിലെത്തിക്കുന്ന ‘കം ആന്‍ഡ് സേ ഗുഡേ’ എന്ന ക്യാംപെയ്‌നിലാണ് സാറയും പ്രവര്‍ത്തിക്കുക.

Related Posts