Your Image Description Your Image Description

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. 73,680 രൂപയാണ് 22 ക്യാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലെ 74,120 രൂപയായിരുന്നു.

24 ക്യാരറ്റ് സ്വർണം പവന് 480 രൂപ കുറഞ്ഞ് 80,383 രൂപയിലെത്തി. 18 ക്യാരറ്റ് സ്വർണത്തിന് പവന് 360 രൂപ കുറഞ്ഞ് 60,288 രൂപയിൽ എത്തി.

ലോകവിപണിയിലും വെള്ളിയാഴ്ച ഇടിവ് പ്രകടമാണ്. സ്​പോട്ട് ഗോൾഡിന്റെ വില 0.43 ശതമാനം കുറഞ്ഞ് 3,356.25 ഡോളറിലെത്തി.

അതേസമയം, ഇന്ത്യൻ ഓഹരിവിപണിയിൽ ഉണർവ് പ്രകടമായി. അന്താരാഷ്ട്ര തലത്തിലെ പ്രതികൂല സാഹചര്യങ്ങളിലും സെൻസെക്സ് 250 പോയിന്റ് ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *