സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 15 രൂപയുടെ വർധനയാണ് ഉണ്ടായത്. 9265 രൂപയായാണ് സ്വർണവില വർധിച്ചത്. പവന്റെ വില 120 രൂപയും വർധിച്ചു. 74,120 രൂപയായാണ് വർധിച്ചത്.

ലോകവിപണിയിലും വ്യാഴാഴ്ച സ്വർണവില വർധിച്ചു. മിഡിൽ ഈസ്റ്റിൽ ഉടലെടുത്ത സംഘർഷസാധ്യതയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. സ്​പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം ഉയർന്ന് 3,376.48 ഡോളറായി ഉയർന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർനിരക്ക് 0.4 ശതമാനം ഉയർന്ന് 3,393.70 ഡോളറായി.

More From Author

Leave a Reply

Your email address will not be published. Required fields are marked *