Your Image Description Your Image Description

തിരുവനന്തപുരം :സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത നാല് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് മധ്യ വടക്കൻ ജില്ലകളിലാണ് നാളെ മഞ്ഞ അലർട്ട് ഉള്ളത്.

കേരളത്തിൽ അടുത്ത ഏഴ് ദിവസം മഴയ്‌ക്ക് സാധ്യതയുണ്ട്. ജൂൺ 22 മുതൽ 27 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ബിഹാറിന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നതും വടക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതുമാണ് മഴ കനക്കാൻ കാരണമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *