Your Image Description Your Image Description

കൊച്ചി: തുടർച്ചയായ നാലാം ദിവസവും സ്വർണ വില കൂടി. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 73,040 രൂപയും ഗ്രാമിന് 9130 രൂപയുമായി. ഇന്നലെ ഗ്രാമിന് 10ഉം പവന് 80ഉം രൂപ വർധിച്ചിരുന്നു. 72720 രൂപയായിരുന്നു പവൻ വില.

74320 രൂപയാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഈ വർഷം ഏപ്രിൽ 22നായിരുന്നു സ്വർണം ഈ മോഹവിലയിൽ തൊട്ടത്.

അന്താരാഷ്ട്ര വിപണിയിലും സ്വർണവില അൽപം ഇടിവ് രേഖപ്പെടുത്തി. സ്​പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനമാണ് കുറഞ്ഞത്. ഔൺസിന് 3,368 ഡോളറാണ് വില. യു.എസിന്റെ ചൈനയുമായും യുറോപ്യൻ യൂണിയനുമായുള്ള വ്യാപാര ബന്ധം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.

Leave a Reply

Your email address will not be published. Required fields are marked *